പി.​സി. ജോ​ര്‍​ജ് ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു

12:56 AM May 29, 2019 | Deepika.com
കൊ​​ച്ചി: എം​​എ​​ല്‍​എ ഹോ​​സ്റ്റ​​ലി​​ലെ കാ​​ന്‍റീ​​ന്‍ ജീ​​വ​​ന​​ക്കാ​​ര​​നെ മ​​ര്‍​ദി​​ച്ചെ​​ന്ന കേ​​സ് റ​​ദ്ദാ​​ക്കാ​​ന്‍ പി.​​സി. ജോ​​ര്‍​ജ് എം​​എ​​ല്‍​എ ന​​ല്‍​കി​​യ ഹ​​ര്‍​ജി പി​​ന്‍​വ​​ലി​​ച്ചു. 2017 മാ​​ര്‍​ച്ചി​​ലാ​​ണ് കാ​​ന്‍റീ​​ന്‍ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ തി​​രു​​വ​​ന​​ന്ത​​പു​​രം വ​​ട്ടി​​യൂ​​ര്‍​ക്കാ​​വ് സ്വ​​ദേ​​ശി മ​​നു​​വി​​ന് മ​​ര്‍​ദ​​ന​​മേ​​റ്റ​​ത്. ഊ​​ണ് എ​​ത്തി​​ക്കാ​​ന്‍ വൈ​​കി​​യ​​തി​​ന് പി.​​സി.​​ജോ​​ര്‍​ജ് മു​​ഖ​​ത്ത​​ടി​​ച്ചെ​​ന്നും അ​​സ​​ഭ്യം പ​​റ​​ഞ്ഞെ​​ന്നു​​മു​​ള്ള പ​​രാ​​തി​​യി​​ലാ​​ണ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്.