ഭരണങ്ങാനം: ചെറുപുഷ്പമിഷൻ ലീഗ് ദേശീയ സമിതിയുടെയും ഇടുക്കി രൂപതയുടെയും 2019-2020 പ്രവർത്തനവർഷ ഉദ്ഘാടനം ഇടുക്കി രൂപതയുടെ ആതിഥേയത്തിൽ ജൂണ്‍ ഒന്നിന് അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെന്ററിൽ നടത്തും. രാവിലെ 8.45ന് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഇടുക്കി മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവഹിക്കും.
അന്തർദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ മുഖ്യപ്രഭാഷണം നടത്തും. ദേശീയ ഡയറക്ടർ റവ.ഡോ. ജയിംസ് പുന്നപ്ലാക്കൽ സന്ദേശം നൽകും. ഫാ. ജോസഫ് മറ്റം, ബിനു മാങ്കൂട്ടം, പി. ജ്ഞാനദാസ്, കിരണ്‍ അഗസ്റ്റിൻ, ഫാ. ജോസഫ് പാപ്പാടി, ഫാ. ഫിലിപ്പ് മറ്റം, ബെൻവിൻ സി. സണ്ണി എന്നിവർ പ്രസംഗിക്കും. ഇടുക്കി ഡയറക്ടർ ഫാ. ജയിംസ് മാക്കിയിൽ സ്വാഗതവും ദേശീയ ജനറൽ സെക്രട്ടറി സുജി പുല്ലുകാട്ട് കൃതജ്ഞതയും പറയും.
മിഷൻലീഗ് ദേശീയ പ്രവർത്തന വർഷ ഉദ്ഘാടനം അടിമാലിയിൽ
11:37 PM May 28, 2019 | Deepika.com