കവിതമോഷണം: യു​ജി​സി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി

11:37 PM May 28, 2019 | Deepika.com
തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​ർ ശ്രീ​​​കേ​​​ര​​​ള​​​വ​​​ർ​​​മ കോ​​​ള​​​ജി​​​ലെ അ​​​ധ്യാ​​​പി​​​ക ദീ​​​പ​​​നി​​​ശാ​​​ന്ത് ക​​​വി​​​ത മോ​​​ഷ്ടി​​​ച്ചു എ​​ന്ന ആ​​രോ​​പ​​ണം സം​​ബ​​ന്ധി​​ച്ച് യു​​​ജി​​​സി​​​ക്ക് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി. എ​​​ന്താ​​​ണ് സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് യു​​​ജി​​​സി പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​നോ​​​ട് നോ​​​ട്ടീ​​​സ് മു​​​ഖാ​​​ന്തി​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സ്റ്റാ​​​ഫ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ യോ​​​ഗം ചേ​​​ർ​​​ന്ന് അ​​​വ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ കൂ​​​ടി ക്രോ​​​ഡീ​​​ക​​​രി​​​ച്ചാ​​​ണ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഈ​​​ശ്വ​​​രി യു​​​ജി​​​സി​​​ക്ക് വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​രു​​​ടെ​​യും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ച ​ശേ​​​ഷ​​​മാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​തെ​​​ന്നു പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ​​​റ​​​ഞ്ഞു.

ദീ​​​പ​​​നി​​​ശാ​​​ന്തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വും റി​​​പ്പോ​​​ർ​​​ട്ടി​​​നൊ​​​പ്പം ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു സൂ​​​ച​​​ന. കൊ​​​ച്ചി​​​ൻ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡി​​​ന്‍റെ കീ​​​ഴി​​​ൽ വ​​​രു​​​ന്ന കോ​​​ള​​​ജ് ആ​​​യ​​​തി​​​നാ​​​ൽ ബോ​​​ർ​​​ഡി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​വും റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​രാ​​​ഞ്ഞ് ബോ​​​ർ​​​ഡ് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ കൈ​​​ക്കൊ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​വി​​​ത​​​മോ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ള​​​ജി​​​നു പ​​​രാ​​​തി​​​യൊ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

കോ​​​ള​​​ജ്ത​​​ല അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടും സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു യു​​​ജി​​​സി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.