കൊച്ചി: ചാവക്കാട് മുന്‍ നഗരസഭാ ചെയര്മാന് കെ.പി. വത്സലനെ കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളുടെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി ഇവരെ വെറുതേവിട്ടു. അകലാട് സ്വദേശികളായ മൂന്നാം പ്രതി കരിം, നാലാം പ്രതി നസീര്‍, അഞ്ചാം പ്രതി ഹുസൈന് എന്നിവരെയാണ് വെറുതെവിട്ടത്.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം നടക്കുന്ന സമയത്ത് ഏപ്രില്‍ 16 നാണ് വത്സലനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി സുലൈമാന്‍ കുട്ടി പിന്നീട് കൊല്ലപ്പെട്ടിരുന്നു. രണ്ടാം പ്രതി ഇപ്പോഴും ഒളിവിലാണ്. ശേഷിച്ച മൂന്നു പ്രതികള്‍ക്ക് തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചത്. ഇതിനെതിരേയാണ് പ്രതികള്‍ അപ്പീല്‍ നല്‍കിയത്.
കെ.പി. വത്സലൻ വധക്കേസ്:മൂന്നു പ്രതികളെ വെറുതേവിട്ടു
11:29 PM May 28, 2019 | Deepika.com