ഐ​​​എ​​​സ് സാ​​​ന്നി​​​ധ്യ​​ം; സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​മാ​​യി ബെഹ്റ ച​ർ​ച്ച ന​ട​ത്തി

01:03 AM May 28, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ കേ​​​ര​​​ള​​​ത്തി​​​ന്‍റെ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഐ​​​എ​​​സ് സാ​​​ന്നി​​​ധ്യ​​മു​​ണ്ടെ​​​ന്ന ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക​​​നാ​​​ഥ് ബെ​​​ഹ്റ വി​​​വി​​​ധ സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള സു​​​ര​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ യോ​​​ഗം അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്തു.

ഐ​​​എ​​​സ് ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​സ്ഥാ​​​ന​​​ത​​​ല കോ​​​-ഓർ​​​ഡി​​​നേ​​​റ്റ​​​റാ​​​യി സെ​​​ക്യൂ​​​രി​​​റ്റി വി​​​ഭാ​​​ഗം ഐ​​​ജി ജി.​ ​​ല​​​ക്ഷ്മ​​​ണി​​​നെ നി​​​യോ​​​ഗി​​​ച്ചു.

ഭീ​​​ഷ​​​ണി സം​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ത്യ​​​ൻ കോ​​​സ്റ്റ് ഗാ​​​ർ​​​ഡി​​​ലെ മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി പ്ര​​​ത്യേ​​​കം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ന്ന​​​തി​​​ന് എ​​​ല്ലാ സ​​​ഹാ​​​യ​​​വും അ​​​വ​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്തു.

സു​​​ര​​​ക്ഷാ മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ൻ​​​ക​​​രു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് എ​​​ല്ലാ ഐ​​ജി​​​മാ​​​ർ​​​ക്കും ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും കോ​​​സ്റ്റ​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ​​​ക്കും തീ​​​ര​​​ദേ​​​ശ​​​ത്തെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണം സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.