കോടതിയലക്ഷ്യത്തിനു തഹസീൽദാർ മാപ്പു പറയണമെന്നു ഹൈക്കോടതി
11:30 PM May 27, 2019 | Deepika.com
കൊച്ചി: ആര്യങ്കാവിലെ പ്രിയ എസ്റ്റേറ്റ് ഭൂമിയുടെ നികുതി വില്ലേജ് ഓഫീസർ സ്വീകരിച്ച നടപടി റദ്ദാക്കിയ തഹസീൽദാറുടെ ഉത്തരവ് പിൻവലിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഇന്നലെ കോടതിയലക്ഷ്യക്കേസിൽ ഹാജരായ പുനലൂർ ലാൻഡ് റെക്കോർഡ് തഹസീൽദാർ ആർ.എസ്. ബിജുരാജിനോട് നടപടി പിൻവലിച്ചു മാപ്പു പറഞ്ഞാലേ കോടതിയലക്ഷ്യ ഹർജി തീർപ്പാക്കാൻ കഴിയൂവെന്നു സിംഗിൾബെഞ്ച് വ്യക്തമാക്കി.