സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ടു മറിഞ്ഞു വി​ദ്യാ​ർ​ഥി മ​രി​ച്ചു

11:30 PM May 27, 2019 | Deepika.com
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: നി​​യ​​ന്ത്ര​​ണം​​വി​​ട്ട സ്കൂ​​ട്ട​​ർ റോ​​ഡ​​രി​​കി​​ലെ മൈ​​ൽ​​കു​​റ്റി​​യി​​ലി​​ടി​​ച്ചു മ​​റി​​ഞ്ഞു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ർ​​ഥി മ​​രി​​ച്ചു. കു​​റ​​വി​​ല​​ങ്ങാ​​ട് ഇ​​ല​​യ്ക്കാ​​ട് ഹ​​രി​​ജ​​ൻ കോ​​ള​​നി​​യി​​ൽ വ​​ട​​ക്കേ​​ര വീ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ റെ​​ജി​​മോ​​ന്‍റെ മ​​ക​​ൻ പെ​​രു​​വ ഗ​​വ​​ണ്‍​മെ​​ന്‍റ് ബോ​​യ്സ് എ​​ച്ച്എ​​സ്എ​​സി​​ലെ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ർ​​ഥി അ​​ലോ​​ക് കൃ​​ഷ്ണ(17) യാ​​ണു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 10ന് ​​എ​​ഴു​​മാ​​ന്തു​​രു​​ത്ത് പാ​​ല​​ത്തി​​ന് സ​​മീ​​പം പൊ​​ന്നു​​രു​​കും​​പാ​​റ വ​​ള​​വി​​ലാ​​ണ് അ​​പ​​ക​​ടം.

താ​​ഴ്ന്നു പ​​റ​​ന്നു കൊ​​ണ്ടി​​രു​​ന്ന ഹെ​​ലി​​കോ​​പ്റ്റ​​ർ ശ്ര​​ദ്ധി​​ക്കു​​ന്ന​​തി​​നി​​ടെ വി​​ദ്യാ​​ർ​​ഥി സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന സ്കൂ​​ട്ട​​ർ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് റോ​​ഡ​​രി​​കി​​ലെ മൈ​​ൽ കു​​റ്റി​​യി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ദൃ​​ക്സാ​​ക്ഷി​​ക​​ൾ പ​​റ​​ഞ്ഞു. ത​​ല​​യ്ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ അ​​ലോ​​ക്കി​നെ ഉ​​ട​​ൻ വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. പ​​ഴ​​ന്പെ​​ട്ടി​​യി​​ലു​​ള്ള അ​​മ്മ വീ​​ട്ടി​​ൽ താ​​മ​​സി​​ച്ചാ​​യി​​രു​​ന്നു അ​​ലോ​​ക് പ​​ഠി​​ച്ചി​​രു​​ന്ന​​ത്. ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹം പ​​ഴ​​ന്പെ​​ട്ടി​​യി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു​​വ​​ച്ച​​ശേ​​ഷം ഇ​​ല​​യ്ക്കാ​​ട്ടു​​ള്ള വീ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി. സം​​സ്കാ​​രം ഇ​​ന്ന് രാ​​വി​​ലെ 10നു ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ . അമ്മ: ജ​​ല​​ജാ​​മ​​ണി വ​​ട​​യാ​​ർ പു​​തു​​ശേ​​രി​​ൽ കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ആ​​ദ​​ർ​​ശ് റെ​​ജി, ആ​​ശ്ര​​യ​​റെ​​ജി.