ഉമ്മൻ ചാണ്ടിയും ബെന്നി ബഹനാനും പാത്രിയർക്കീസ് ബാവയെ സന്ദർശിച്ചു
12:53 AM May 27, 2019 | Deepika.com
കോലഞ്ചേരി: പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവർ സന്ദർശിച്ചു. മലേക്കുരിശ് ദയറായിൽ വച്ചായിരുന്നു സന്ദർശനം. വിവിധ കാര്യങ്ങളെക്കുറിച്ച് പതിനഞ്ച് മിനിട്ടോളം സംസാരിച്ചു. കെ പിസിസി സെക്രട്ടറി ജെയ്സൺ ജോസഫും ഒപ്പമുണ്ടായിരുന്നു.