വീടിന് തീയിട്ടശേഷം ഗൃഹനാഥൻ ജീവനൊടുക്കി
12:24 AM May 27, 2019 | Deepika.com
കൊങ്ങാണ്ടൂർ: വീടിന് തീയിട്ടശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. കൊങ്ങാണ്ടൂർ കിഴക്കേകുറ്റ് വടക്കേതിൽ രാജപ്പൻ നായർ (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനായിരുന്നു സംഭവം. അയർക്കുന്നം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കോട്ടയം ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ ചേർന്നു വീടിന്റെ തീയണച്ചിരുന്നു. രണ്ടു മാസങ്ങൾക്കു മുന്‍പാണു കടബാധ്യതയെതുടർന്നു രാജപ്പൻ നായരുടെ മകൾ രമ്യയും മരുമകൻ വിഷ്ണുവും തുങ്ങി മരിച്ചത്. മൃതദേഹം ഇന്നു കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.