തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ സീറ്റുകളിൽ 2019 -20 അധ്യയന വർഷത്തെ കേരള എൻജിനിയറിംഗ്/ മെഡിക്കൽ അലൈഡ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി www.cee.kera la.gov.in എന്ന വെബ്സൈറ്റ് വഴി മേയ് 13ലെ ഓഫീസ് നോട്ടിഫിക്കേഷൻ പ്രകാരം ഓണ്‍ലൈൻ അപേക്ഷകൾ (02.02.2019 വിജ്ഞാപന്രപകാരം അപേക്ഷിച്ചവർ ഉൾപ്പെടെ) സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾക്ക് അവർ അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിക്കുന്നതിനു വെബ്സൈറ്റിൽ സൗകര്യം ലഭ്യമാക്കി.
അപേക്ഷകർക്ക് അവരുടെ നേറ്റിവിറ്റി, അനുവദിക്കപ്പെട്ട സാമുദായിക/ പ്രത്യേ ക/ ശാരീരിക ക്ഷമത കുറഞ്ഞ വിഭാഗം സംവരണ ആനുകൂല്യങ്ങൾ, വരുമാനം എന്നിവ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാം. അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം Memo ലിങ്കിൽ ക്ലിക്ക് ചെയ്ത് ന്യൂനതകൾ ബോധ്യപ്പെടുന്നതിനും രേഖകൾ അപ്ലോഡ് ചെയ്യുന്നതിനുമുള്ള അവസരം ജൂണ്‍ രണ്ടിനു വൈകുന്നേരം അഞ്ചുവരെ ലഭ്യമാകും. വിശദമായ വിജ്ഞാപനത്തിനായി www.cee.kerala.gov.in, www.c ee-kerala.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. ഹെൽപ് ലൈൻ നന്പർ : 04712332123, 233910 1, 2339102, 2339103 ,2339104 .
എൻജി./മെഡിക്കൽ അലൈഡ് കോഴ്സ്: ഒാൺലൈനായി പ്രൊഫൈൽ പരിശോധിക്കാം
12:24 AM May 27, 2019 | Deepika.com