ഭി​ന്ന​ശേ​ഷി​ക്കാ​ർ നി​ർ​മി​ക്കു​ന്ന പേനകളും കുടകളും ഐ​ടി​ഐ​ മു​ഖേ​ന വി​ൽ​ക്കും

01:03 AM May 26, 2019 | Deepika.com
മ​​​ട്ട​​​ന്നൂ​​​ർ: ഉ​​​പ​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ നി​​​ര്‍​മി​​​ക്കു​​​ന്ന വി​​​വി​​​ധ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​ക്ക് മ​​​തി​​​യാ​​​യ വി​​​പ​​​ണി ക​​​ണ്ടെ​​​ത്താ​​​ന്‍ വി​​​ക​​​ലാം​​​ഗ ക്ഷേ​​​മ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഇ​​​ട​​​പെ​​​ടു​​​ന്നു. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് വി​​​ക​​​ലാം​​​ഗ ക്ഷേ​​​മ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ​​​മ​​​ർ​​​പ്പി​​​ച്ച പ്ര​​​പ്പോ​​​സ​​​ലി​​​ന് വ്യാ​​​വ​​​സാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ന വ​​​കു​​​പ്പ് അ​​​നു​​​മ​​​തി ന​​​ല്‍​കി. കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും വീ​​​ല്‍​ചെ​​​യ​​​റു​​​ക​​​ളി​​​ലും മ​​​റ്റും ജീ​​​വി​​​ക്കു​​​ന്ന ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ നി​​​ത്യ​​​വൃ​​​ത്തി​​​ക്കാ​​​യി നി​​​ര്‍​മി​​​ക്കു​​​ന്ന പേ​​​പ്പ​​​ര്‍ പേ​​​ന​​​ക​​​ള്‍, കു​​​ട​​​ക​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കാ​​​ണ് വി​​​ക​​​ലാം​​​ഗ​​​ക്ഷേ​​​മ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ വി​​​പ​​​ണി ക​​​ണ്ടെ​​​ത്താ​​​ന്‍ കേ​​​ര​​​ള​​​ത്തി​​​ലെ ഐ​​​ടി​​​ഐ​​​ക​​​ള്‍ മു​​​ഖേ​​​ന ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

പേ​​​പ്പ​​​ര്‍പേ​​​ന​​​ക​​​ള്‍, കു​​​ട​​​ക​​​ള്‍ എ​​​ന്നി​​​വ ഐ​​​ടി​​​ഐ​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സം​​​സ്ഥാ​​​ന വി​​​ക​​​ലാം​​​ഗ​​​ക്ഷേ​​​മ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്വീ​​​ക​​​രി​​​ക്കും. ഐ​​​ടി​​​ഐ​​​ക​​​ളെ ഹ​​​രി​​​ത കാ​​​മ്പ​​​സ് ആ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യും പ്ലാ​​​സ്റ്റി​​​ക് പേ​​​ന​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ര്‍ നി​​​ര്‍​മി​​​ക്കു​​​ന്ന ഈ ​​​വ​​​സ്തു​​​ക്ക​​​ള്‍ ഐ​​​ടി​​​ഐ​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ള്‍, എ​​​ന്‍​എ​​​സ്എ​​​സ്, എ​​​ന്‍​സി​​​സി യൂ​​​ണി​​​റ്റു​​​ക​​​ള്‍, സ്റ്റാ​​​ഫ് ക​​​മ്മി​​​റ്റി​​​ക​​​ള്‍ എ​​​ന്നി​​​വ മു​​​ഖേ​​​ന വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്നു നി​​​ര്‍​ദേ​​​ശി​​​ച്ച് ട്രെ​​​യി​​​നിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​ര്‍ സ​​​ര്‍​ക്കു​​​ല​​​ര്‍ ന​​​ൽ​​​കി​​​ക്ക​​​ഴി​​​ഞ്ഞു.

ഐ​​​ടി​​​ഐ​​​ക​​​ളെ ഹ​​​രി​​​ത കാ​​​മ്പ​​​സു​​​ക​​​ളാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ലാ​​​സ്റ്റി​​​ക് പേ​​​ന​​​ക​​​ള്‍​ക്കു പ​​​ക​​​രം വി​​​ത്തു​​​ക​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന പേ​​​പ്പ​​​ര്‍പേ​​​ന​​​ക​​​ള്‍ മാ​​​ത്രം കാ​​​മ്പ​​​സു​​​ക​​​ളി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഉ​​​പ​​​യോ​​​ഗ​​​ശേ​​​ഷം വ​​​ലി​​​ച്ചെ​​​റി​​​യു​​​ന്ന പേ​​​പ്പ​​​ര്‍ പേ​​​ന​​​ക​​​ളി​​​ല്‍ വി​​​വി​​​ധ​​​ത​​​രം വി​​​ത്തു​​​ക​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​വ ചെ​​​ടി​​​യാ​​​യി വ​​​ള​​​രു​​​ക​​​യും ത​​​ല​​​മു​​​റ​​​ക​​​ള്‍​ക്ക് പു​​​തു​​​സ​​​ന്ദേ​​​ശം പ​​​ക​​​രു​​​ന്ന​​​തി​​​ന് സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ക​​​യും ചെ​​​യ്യും. ഇ​​​ത് വി​​​ജ​​​യ​​​ക​​​ര​​​മാ​​​ണെ​​​ന്നു ക​​​ണ്ടാ​​​ല്‍ കൂ​​​ടു​​​ത​​​ല്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്കും.