തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒഇസി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ അധികൃതർ www. egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെ പിന്നോക്ക വിഭാഗ വികസന വകുപ്പിനു ലഭ്യമാക്കണം.
അവസാന തീയതി ജൂൺ 10. തുക വിദ്യാർഥകളുടെ ബാങ്ക് അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യും. സർക്കുലർ ഇ-ഗ്രാന്റ്സ് പോർട്ടലിലും, www. bcdd. kerala.gov.in ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: എറണാകുളം മേഖല ഓഫീസ്- 0484 2429130.
ഒഇസി വിദ്യാഭ്യാസാനുകൂല്യം: വിവരങ്ങൾ ലഭ്യമാക്കണം
12:04 AM May 26, 2019 | Deepika.com