തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടർപട്ടിക: പരാതികൾ സമർപ്പിക്കാം
12:04 AM May 26, 2019 | Deepika.com
തിരുവനന്തപുരം: 44 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി ഈ മാസം 20നു പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളും അപേക്ഷകളും ഈ മാസം 27, 28 തീയതികളിൽ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കു വീണ്ടും സമർപ്പിക്കാമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.