ഒമാനിൽ നഴ്സ്: വാക്ക് ഇൻ ഇന്റർവ്യൂ 27ന്
11:54 PM May 25, 2019 | Deepika.com
തിരുവനന്തപുരം: ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്കു ബിഎസ്സി/ ഡിപ്ലോമ നഴ്സുമാരുടെ (സ്ത്രീ/ പുരുഷൻ) നിയമനത്തിന് 27ന് തിരുവനന്തപുരത്തെ ഒഡെപെക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒമാൻ പ്രോമെട്രിക് ഉള്ളവർക്കു മുൻഗണന. ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒഡെപെക്ക് ഓഫീസിൽ 27ന് രാവിലെ 9.30ന് മുമ്പ് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www. odepc. kerala. gov.in.