കുമരകം: ബംഗളൂരിൽനിന്നു കുമരകത്ത് വിനോദസഞ്ചാരത്തിനെത്തിയ കുടുംബത്തിലെ പതിനഞ്ചുകാരൻ മരിച്ചു. ബംഗളൂരു കെആർ പുരം സ്വദേശികളായ തോമസ് -ശലോമി ദന്പതികളുടെ മകൻ നിതിൻ ആണ് ഇന്നലെ രാവിലെ മരിച്ചത്. അപൂർവ രോഗ ബാധിതനായിരുന്നു നിതിൻ. രണ്ട് ദിവസം മുന്പ് കുമരകത്തെ കെക്കോബേ റിസോർട്ടിലെത്തിയ കുടുംബം ഇന്ന് രാവിലെ മടക്കയാത്രയ്ക്കു തയാറെടുക്കുന്നതിനിടയിലാണ് നിതിൻ തളർന്നു വീണത്.
കുമരകം ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്നേഹയാണ് ഏക സഹോദരി.
ബംഗളൂരുവിൽ നിതിനെ ചികിത്സിച്ചിരുന്ന ആശുപത്രിയിൽനിന്ന് റിപ്പോർട്ടു വാങ്ങിയശേഷം മൃതദേഹം വിട്ടുനല്കിയെന്നു കുമരകം പോലീസ് അറിയിച്ചു.
കുമരകത്ത് വിനോദസഞ്ചാരത്തിനെത്തിയ പതിനഞ്ചുകാരൻ മരിച്ചു
11:54 PM May 25, 2019 | Deepika.com