പായിപ്പാട്ടും നാലുകോടിയിലും ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു
11:54 PM May 25, 2019 | Deepika.com
ചങ്ങനാശേരി: പായിപ്പാട്ടും നാലുകോടിയിലും രണ്ടുപേർ ട്രെയിൻ തട്ടി മരിച്ച.പായിപ്പാട് ഉരുളേപ്പറന്പ് ഭാഗത്ത് കൊല്ലാപുരം തടത്തിൽ മാത്യുവിന്റെ ഭാര്യ അന്നമ്മ(87) ആണ് മരിച്ചത്. നാലുകോടി വേഷണാൽ ഭാഗത്ത് 50 വയസ് തോന്നിക്കുന്ന പുരുഷനാണ് ട്രെയിൻ തട്ടി മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. തൃക്കൊടിത്താനം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.