തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലകപ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്ട്മെന്റിന്റെ ആദ്യദിനം 2,00,842 സീറ്റിൽ അലോട്ട്മെന്റ് നടത്തി. സംസ്ഥാനത്ത് മെരിറ്റ് സീറ്റിൽ ഏകജാലകം വഴി ഇനി അലോട്ട്മെന്റ് നടത്താനുള്ളത് 42,069 സീറ്റുകളിലാണ്.
തിരുവനന്തപുരത്ത് ആകെയുള്ള 20,764 സീറ്റിൽ 18,104 സീറ്റിലേക്കാണ് അലോട്ട്മെന്റ് നടത്തിയത്. കൊല്ലത്ത് ആകെയുള്ള 18,106 സീറ്റിൽ 16,609 എണ്ണത്തിലും പത്തനംതിട്ടയിലെ 9,808 എണ്ണത്തിൽ 8,168 എണ്ണത്തിലും അലോട്ട്മെന്റ് നടത്തി. ആലപ്പുഴയിൽ ആകെയുള്ള 15,490 എണ്ണത്തിൽ 12,857 സീറ്റിലാണ് ഒന്നാംഘട്ട അലോട്ട്മെന്റ് നടത്തിയത്. കോട്ടയത്തെ 13,678 സീറ്റിൽ 11,296എണ്ണത്തിലാണ് പ്രവേശനം നടന്നത്. ഇടുക്കിയിൽ 7841 സീറ്റ് ഉള്ളതിൽ 6546 സീറ്റുകളിലാണ് ഒന്നാം ഘട്ട അലോട്ട്മെന്റ് നടന്നത്.
19,968 സീറ്റുകളുള്ള എറണാകുളത്ത്16,871 സീറ്റിൽ ആദ്യദിനം തന്നെ അലോട്ട്മെന്റ് നടത്തി. തൃശൂരിൽ 21,447 സീറ്റിൽ 17,960 സീറ്റിലാണ്അലോട്ട്മെന്റ് നടന്നത്. പാലക്കാട് ആകെയുള്ള 20,116-ൽ 17,130 സീറ്റിലും 23,038 സീറ്റുള്ള കോഴിക്കോട്ട് 18,711 സീറ്റിലും അലോട്ട്മെന്റ് നടന്നു. മലപ്പുറത്ത് 34,037 സീറ്റിൽ 27,303 സീറ്റിൽ അലോട്ട്മെന്റ് നടന്നു. 6623 സീറ്റുള്ള വയനാട്ടിൽ 5657 സീറ്റിലാണ് അലോട്ട്മെന്റ് നടന്നത്. കണ്ണൂരിൽ 16,155 സീറ്റിൽ അലോട്ട്മെന്റ് നടന്നു- ആകെയുള്ളത് 21,222 സീറ്റ്. കാസർഗോട്ട് ആകെയുള്ള 10,773 സീറ്റിൽ 8,475 സീറ്റിൽ അലോട്ട്മെന്റ് നടന്നു.
പ്ലസ് വണ്‍ ഏകജാലകം: ആദ്യദിനം രണ്ടുലക്ഷത്തിലധികം സീറ്റുകളിൽ അലോട്ട്മെന്റ് നടത്തി
01:37 AM May 25, 2019 | Deepika.com