തിരുവനന്തപുരം : ഇടതുമുന്നണിക്കുണ്ടായ തിരിച്ചടി അപ്രതീക്ഷിതമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിയും എൽഡിഎഫും ഫലം പരിശോധിക്കുകയും തെറ്റുകൾ തിരുത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഭരണം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള പ്രചാരണമാണു മുഖ്യമായും നടത്തിയത്. എന്നാൽ, അതിന്റെ ഗുണം യുഡിഎഫിന് അനുകൂലമായി വന്നു. മോദി ഭരണത്തിൽ നിന്ന് ഒഴിവാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേർ യുഡിഎഫിന് വോട്ട് ചെയ്തു.
2004-ൽ എൽഡിഎഫിനൊപ്പം നിന്ന തരംഗം ഇത്തവണ യുഡിഎഫിന് അനുകൂലമായി. സംഘടനാപരമായി എന്തെങ്കിലും പ്രശ്നം എൽഡിഎഫിനെ ബാധിച്ചതായി പറയാനാകില്ലെന്നും കൂടുതൽ കാര്യങ്ങൾ വ്യക്തമായ പരിശോധനയ്ക്കു ശേഷമേ പറയാനാകൂവെന്നും കോടിയേരി പറഞ്ഞു.
തെറ്റുകൾ തിരുത്തും: കോടിയേരി
01:53 AM May 24, 2019 | Deepika.com