തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മോ​ദിവി​രു​ദ്ധ​ർ​ക്കേറ്റ തി​രി​ച്ച​ടി: പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള

12:34 AM May 24, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ജ​​​ന​​​വി​​​ധി ന​​​രേ​​​ന്ദ്ര മോ​​​ദി നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നു​​​ള്ള അം​​​ഗീ​​​കാ​​​ര​​​വും തു​​​ട​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​നു​​​ള്ള ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​ലാ​​​ഷ​​​വും പ്ര​​​ക​​​ട​​​മാ​​​ക്കുന്നതാണെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ പി.​​​എ​​​സ്.​ ​​ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള.

28 പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ ചേ​​​ർ​​​ന്ന് ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യെ തു​​​ട​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന മു​​​ഖ്യ അ​​​ജ​​​ൻ​​​ഡ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എ​​​ല്ലാ അ​​​ട​​​വു​​​ക​​​ളും പ്ര​​​യോ​​​ഗി​​​ച്ചി​​​ട്ടും ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ തി​​​ള​​​ക്ക​​​മാ​​​ർ​​​ന്ന വി​​​ജ​​​യ​​​മാ​​​ണ് എ​​​ൻ​​​ഡി​​​എ​​​ക്കും ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്കും ന​​​ൽ​​​കി​​​യ​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ന്ധ​​​മാ​​​യ ബി​​​ജെ​​​പി വി​​​രോ​​​ധ​​​വും ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഭീ​​​തി​​യും സൃ​​​ഷ്ടി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള മു​​​ത​​​ലെ​​​ടു​​​പ്പു രാ​​ഷ്‌​​ട്രീ​​യ​​മാ​​​ണ് യു​​​ഡി​​​എ​​​ഫ്-​​​എ​​​ൽ​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ ധ്രു​​​വീ​​​ക​​​ര​​​ണം കൊ​​​ണ്ടു നേ​​​ടി​​​യ വി​​​ജ​​​യ​​​മാ​​​ണു യു​​​ഡി​​​എ​​​ഫി​​​ന്‍റേ​​​തെന്നു ശ്രീ​​​ധ​​​ര​​​ൻ പി​​​ള്ള കൂട്ടിച്ചേർത്തു.