വിജയാഘോഷത്തിനിടെ പടക്കം പൊട്ടി ലീഗ് നേതാവിന്റെ വിരലുകൾ നഷ്ടപ്പെട്ടു
12:34 AM May 24, 2019 | Deepika.com
മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ വിജയാഘോഷത്തിനിടെ കൈയിലിരുന്ന പടക്കം പൊട്ടി മുസ്ലിം ലീഗ് നേതാവിന്റെ മൂന്നു കൈവിരലുകൾ നഷ്ടപ്പെട്ടു. മുസ്ലിം ലീഗ് പായിപ്ര ശാഖ വൈസ് പ്രസിഡന്റ് കുന്നുമ്മേക്കുടി ഹനീഫ (35)യുടെ ഇടതു വിരലുകളാണ് നഷ്ടപ്പെട്ടത്. പടക്കത്തിനു തീ കൊളുത്തുന്നതിനിടെ കൈയിലിരുന്നു പൊട്ടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിരലുകൾ തുന്നിച്ചേർക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.