ചെറുതോണി: കടക്കെ ണി മൂലം ജീവനൊടുക്കിയ കർഷകൻ രാജമുടി മുല്ലശേരി ജോർജിന്റെ (55) സം സ്കാരം നടത്തി. ഭാര്യയുടെ മുന്നിൽ വച്ച് മദ്യത്തിൽ വിഷംകലർത്തി കഴിക്കുകയായിരുന്നു.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളുടെ വിവാഹത്തിനായി കിടപ്പാടം പണയപ്പെടുത്തി പിന്നോക്ക വികസന ബാങ്കിൽ നിന്നു ഒരു ലക്ഷം രൂപ വായ്പഎടുത്തിരുന്നു. ഇതിനു പുറമെ സ്വകാര്യവ്യക്തികളിൽ നിന്നും പണം കടമെടുത്തുമാണ് മകളുടെ വിവാഹം നടത്തിയത്.
കൃഷി വരുമാനം കുറഞ്ഞതോടെ വായ്പ തിരിച്ചടക്കാതെ വന്നതാണ് ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പോലീസിനു മൊഴിനൽകിയിട്ടുണ്ട്. ഭാര്യ ഷേർളി. മക്കൾ: ജോസ്ന, ജോമോൾ. മരുമകൻ: സോണി.
കടക്കെണി; ജീവനൊടുക്കിയ കർഷകന്റെ സംസ്കാരം നടത്തി
12:33 AM May 24, 2019 | Deepika.com