കൊച്ചി: തിമിരം, റിഫ്രാക്ടീവ് (വക്രീകരണ) രോഗാവസ്ഥകളുടെ വ്യാപനവും അവയുടെ ശസ്ത്രക്രിയകളിൽ വൈദ്യശാസ്ത്രം കൈവരിച്ചിട്ടുള്ള നേട്ടങ്ങളും ഏറ്റവും പുതിയ ചികിത്സാ രീതികളും ചർച്ച ചെയ്യുന്ന ഒഫ്താൽമോളജി വിദഗ്ധരുടെ സമ്മേളനം കൊച്ചിയിൽ നടന്നു.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഇൻട്രാ ഓകുലർ ലെൻസുകളും തിമിര ശസ്ത്രക്രിയയുടെ സുരക്ഷയും ചികിത്സാ ഫലവും ഏറെ വർധിപ്പിച്ചെന്നു വിദഗ്ധർ വിലയിരുത്തി. കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻ പ്രസിഡന്റ ഡോ.എസ്. ശശികുമാർ ഉദ്ഘാടനംചെയ്തു. ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ.എ. ഗിരിധർ മുഖ്യപ്രഭാഷണം നടത്തി. കൊച്ചിൻ ഒഫ്ത്താൽമിക് ക്ലബ് പ്രസിഡന്റ ഡോ. ഡി. ബാലാമണി, ഡോ.എസ്.ജെ. സായികുമാർ, ഡോ.എൻ. സന്ധ്യ എന്നിവർ പ്രസംഗിച്ചു.
തിമിര ചികിത്സയിൽ വലിയ മാറ്റമെന്നു വിദഗ്ധർ
02:15 AM May 23, 2019 | Deepika.com