രാജാക്കാട്: കോൺഗ്രസിന്റെയും സിപിഐയുടെയും സമരത്തെ മറികടക്കാൻ, ചിന്നക്കനാലിൽ തൊഴിലാളികൾക്കു വീടും സ്ഥലവും ആവശ്യപ്പെട്ടു സിഐടിയു നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാക്കുന്നു. സമര സഹായസമിതി രൂപീകരിച്ചു സിപിഎം കൂടുതൽ തൊഴിലാളികളെ പങ്കെടുപ്പിക്കുമെന്നു നേതാക്കൾ അറിയിച്ചു.
പതിറ്റാണ്ടുകളായി തോട്ടം തൊഴിലാളികളായി ജീവിക്കുന്ന ചിന്നക്കനാൽ മേഖലയിലെ നാലുതലമുറയിൽപെട്ട തൊഴിലാളികൾക്ക് ഇന്നും താമസിക്കാൻ ഇടമില്ലാത്ത സാഹചര്യത്തിൽ ചിന്നക്കനാൽ സൂര്യനെല്ലിയിൽ ഇവർ സിപിഐയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ ഭൂമി കൈയേറി കുടിൽകെട്ടി സമരം ആരംഭിച്ച ഘട്ടത്തിലാണ് പ്രത്യക്ഷ സമരവുമായി സിപിഎം തൊഴിലാളി സംഘടനയും ചിന്നക്കനാൽ വില്ലേജ് ഓഫീസിനുമുന്പിൽ എത്തിയത്. വീടും സ്ഥലവും ഇല്ലാത്ത തോട്ടം തൊഴിലാളികൾക്കു പത്തു സെന്റ് ഭൂമിയും ഇതിൽ വീടും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വില്ലേജ് പടിക്കൽ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്.
ചിന്നക്കനാലിൽ ഭൂസമരം ശക്തമാക്കാൻ സിപിഎം
12:39 AM May 23, 2019 | Deepika.com