കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുന്നിൽ ലോറിയിടിച്ച് കാൽനട യാത്രികൻ മരിച്ചു. പള്ളിക്കുന്ന് അരയാക്കണ്ടിയിലെ (ചെന്പിലോടൻ) ലക്ഷ്മണൻ (80) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അപകടം.
പള്ളിക്കുന്ന് പഴയപോസ്റ്റോഫീസിനു സമീപമുള്ള കടയിൽനിന്ന് പാൽ വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനിടെ തളിപ്പറന്പ് ഭാഗത്തേക്ക് പോകുകയായിരുന്ന പാഴ്സൽ സർവീസ് ലോറി ലക്ഷ്മണനെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ലക്ഷ്മണൻ തത്ക്ഷണം മരിച്ചു. നിർത്താതെപോയ ലോറിയെ നാട്ടുകാർ പിന്തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിനു സമീപം വച്ച് പിടികൂടി പോലീസിലേൽപ്പിച്ചു. ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. ഭാര്യ: ശാന്ത. മക്കൾ: പ്രസീദ, പ്രകാശൻ, അനിത, പ്രദീപൻ, ഗീത,പ്രമോദ്. മരുമക്കൾ: സുധീർ, സതീശൻ, ഗിരീഷ് ബാബു,സുലേഖ, ബിന്ദു, ഷൈജ.
വഴിയാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു
12:39 AM May 23, 2019 | Deepika.com