ക്രെയിനിന്റെ കയർ പൊട്ടി മരം ദേഹത്തുവീണ് ലോഡിംഗ് തൊഴിലാളി മരിച്ചു
12:39 AM May 23, 2019 | Deepika.com
കൽപ്പറ്റ: ലോറിയിൽ കയറ്റുന്നതിനിടെ ക്രെയിനിന്റെ കയർപൊട്ടി മരം ദേഹത്തുവീണ് ലോഡിംഗ് തൊഴിലാളി മരിച്ചു. പിണങ്ങോട് വെങ്ങക്കണ്ടി മുത്തലിബാണ്(49) മരിച്ചത്. ഇന്നലെ ഉച്ചയോടെ മണിയങ്കോട്-കോട്ടത്തറ റോഡിൽ കരേറ്റപ്പടിക്കു സമീപമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മുത്തലിബിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുബൈദ. മക്കൾ: ഫെമിത, ഫാസിൽ, ഫർഹാന. മരുമക്കൾ: റഷീദ് മേപ്പാടി, ജാഫർ പിണങ്ങോട്.