കൊച്ചി: എസ്ബിഐ പെൻഷനേഴ്സ് അസോസിയേഷൻ കേരളയുടെ 18-ാം വാർഷിക സമ്മേളനം 25, 26 തീയതികളിൽ എറണാകുളത്തു നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
25ന് ഉച്ചകഴിഞ്ഞ് കലൂർ ഹോട്ടൽ പാർക്ക് സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എസ്ബിഐ പെൻഷനേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് ജി.കെ. ഗാന്ധി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. രാജീവൻ അധ്യക്ഷത വഹിക്കും. അഖിലേന്ത്യാ ജനറൽ സെക്രട്ടറി രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. 70 പ്രതിനിധികൾ പങ്കെടുക്കും.
26ന് കലൂർ എ.ജെ. ഹാളിൽ രാവിലെ10.15ന് പെൻഷനേഴ്സ് മീറ്റ് തിരുവനന്തപുരം ചീഫ് ജനറൽ മാനേജർ എസ്. വെങ്കിട്ടരാമൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ. രാജീവൻ അധ്യക്ഷത വഹിക്കും.
ബാങ്ക് പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, കുടുംബ പെൻഷൻ നിലവിലുള്ള 15 ശതമാനത്തിൽ നിന്നും 30 ശതമാനമാക്കുക, മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയത്തിനു സബ്സിഡി അനുവദിക്കുക, ബാങ്കിംഗ് മേഖലയിലെ 11-ാം ശന്പള പരിഷ്കരണ ഉഭയകക്ഷി ചർച്ചകൾ ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കും.
സംസ്ഥാന പ്രസിഡന്റ് കെ.രാജീവൻ, ജനറൽ സെക്രട്ടറി ജോണ് ജോസഫ്, അസോസിയേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ജോസഫ് പാലക്കൽ, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ആർ. മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു.
എസ്ബിഐ പെൻഷനേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം എറണാകുളത്ത്
01:04 AM May 22, 2019 | Deepika.com