തിരുവനന്തപുരം: 27ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ചു.
കഴിഞ്ഞ സമ്മേളനങ്ങളിലും പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതിപക്ഷം സ്വീകരിച്ചിരുന്നു. ആയിരക്കണക്കിനു പേരാണ് ഫേസ് ബുക്ക് വഴി നിർദേശങ്ങൾ നൽകിയത്. അവയിൽ തെരഞ്ഞെടുത്തവ ചോദ്യങ്ങളായും ശ്രദ്ധക്ഷണിക്കലുകളായും സബ്മിഷനുകളായും പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയും ചെയ്തു. ആയിരത്തിലേറെ ചോദ്യങ്ങളാണ് കഴിഞ്ഞ സമ്മേളനത്തിൽ ജനങ്ങളിൽനിന്നു ലഭിച്ചത്. ഇവയെല്ലാം സഭയിൽ ഉന്നയിച്ചു. അടിയന്തര പ്രമേയം, ചർച്ച, പ്രസംഗങ്ങൾ എന്നിവയിലും ജനങ്ങൾ ഉന്നയിച്ച വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണ ജനങ്ങളെയും നിയമസഭാ നടപടികളിൽ ഭാഗഭാക്കുകയാണ് ലക്ഷ്യം. ഇത്തവണയും പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് വഴിയും (വിലാസം: www.facebook.com /rame shchennithala ) ഇ മെയിൽ വഴിയും (വിലാസം: rameshchenn ithala@gmail.com) ആണ് ചോദ്യങ്ങൾ അയക്കേണ്ടത്.
നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കേണ്ട വിഷയങ്ങൾ ജനങ്ങൾക്കു നിർദേശിക്കാം
12:35 AM May 22, 2019 | Deepika.com