കൊച്ചി: അമ്പലപ്പുഴ കാരൂര്‍ ചെറുവള്ളിക്കാട് അലക്സിനെ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. മകനെ കാണാതായ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് അമ്മ തങ്കമണി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. കഴിഞ്ഞവര്‍ഷം ജൂണ്‍ 27 നാണ് അലക്സിനെ സുഹൃത്തിന്റെ വീട്ടില്‍നിന്നു കാണാതായത്.
പോലീസ് തൊട്ടടുത്ത ദിവസം തോട്ടപ്പള്ളിയില്‍നിന്ന് അലക്സിന്റെ സ്കൂട്ടറും മൊബൈലും കണ്ടെടുത്തിരുന്നു. നിരവധി സാമ്പത്തിക ഇടപാടുകളുള്ള അലക്സ് തനിക്കു പണം കടം നല്കിയവരില്നിന്നു ബോധപൂര്‍വം മറഞ്ഞുനില്ക്കുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.
അമ്പലപ്പുഴ സ്വദേശിയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
12:35 AM May 22, 2019 | Deepika.com