തിരുവനന്തപുരം: സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുളള ഓണ്‍ലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. അവസാന തീയതി ജൂണ്‍ മൂന്ന്. പ്രവേശനം ആഗ്രഹിക്കുന്ന വിവിധ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ നിശ്ചിത തീയതിക്ക് മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അറിയിക്കുന്നു. ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യാത്ത ആരെയും അലോട്ട്മെന്റിന് പരിഗണിക്കുന്നതല്ല.
ഇത്തരത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമേ സ്പോർട്സ് ക്വാട്ടയിലേയ്ക്കും, കമ്മ്യൂണിറ്റി ക്വാട്ടയിലേയ്ക്കും അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. എസ്ഇബിസി സംവരണ വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർഥികളും നോണ്‍ ക്രിമിലയർ സർട്ടിഫിക്കറ്റ് വാങ്ങി വയ്ക്കണം. എസ്സി/എസ്ടി വിദ്യാർഥികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കരുതിവയ്ക്കണം. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ പ്രവേശന സമയത്ത് ബന്ധപ്പെട്ട കോളജുകളിൽ ഹാജരാക്കണം. മുൻവർഷങ്ങളിൽ ബിരുദത്തിന് ചേരുകയും ഇടയ്ക്ക് വെച്ച് പഠനം നിർത്തുകയും ചെയ്ത വിദ്യാർഥികൾ ഈ വർഷം വീണ്ടും ഒന്നാം വർഷ ബിരുദത്തിനും അപേക്ഷിച്ചിട്ടുണ്ടെങ്കിൽ മുൻപ് പഠിച്ച വിഷയം ക്യാൻസൽ ചെയ്ത സർട്ടിഫിക്കറ്റ് സർവകലാശാലയിൽ നിന്നും നേടി, പ്രവേശനസമയത്ത് ഹാജരാക്കണം.
ജോബ് പ്ലേസ്മെന്റ് ഡ്രൈവ്
യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 27 നു രാവിലെ 09.30 മുതൽ തിരുവനന്തപുരം പിഎംജി യിലുളള സ്റ്റുഡൻസ് സെന്ററിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ഒരു സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ചെന്നൈ ആസ്ഥാനമായുള്ള അമേരിക്കൻ കന്പനി Episource India Private Ltd ലേയ്ക്ക്, 2012 ന് ശേഷം Diploma in Nursing/BSc Nursing/MSc Nursing/Post Basic BSc. (PBBSc.) in Nursing, BPT or MPT, BDS, BAMS, BHMS, BNYS, BSMS, BUMS, BOT or MOT, BPharm/Mph arm, തുടങ്ങിയ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട അംഗീകൃത ബിരുദ, ബിരുദാനന്തര, ഡിപ്ലോമ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. വാർഷിക ശന്പളം മൂന്നു മുതൽ നാല് ലക്ഷം വരെ ലഭിക്കുന്ന വിവിധ തസ്തികകളിലായി 330 ഒഴിവുകളിലേയ്ക്കാണ് പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഈ മാസം 24നു രാത്രി 12നു മുൻപായി എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് Job Fair/Event കലണ്ടറിൽ 27 ൽ കാണുന്ന Medical Drive at Kerala എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.facebo ok.com/MCCTVM സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: 0471 - 2304577 എന്ന നന്പറിൽ ഓഫീസ് പ്രവൃത്തി സമയത്ത് ബന്ധപ്പെടുക.
ഓണ്‍ലൈനായി അപേക്ഷിക്കാം
സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് 27 മുതൽ ഓണ്‍ലൈനായി www.sde.keralauniversity.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ബിഎ (ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഹിന്ദി), ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബിബിഎ), ബിഎസ്സി (കന്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്), ബാച്ചിലർ ഓഫ് കന്പ്യൂട്ടർ ആപ്ലിക്കേഷൻ (ബിസിഎ), ബികോം, ബിഎൽഐഎസ്സി, എംഎ (ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഹിന്ദി, പബ്ലിക് അഡ്മിനിസ്ട്രേഷൻ), എംകോം, എംഎസ്സി (കന്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്), എംഎൽഐഎസ്സി, എംബിഎ എന്നിവയാണ് 2019 - 20 അധ്യയന വർഷത്തിലേയ്ക്ക് അപേക്ഷിക്കാവുന്ന പ്രോഗ്രാമുകൾ.
സർവകലാശാലയുടെ റെഗുലർ കോഴ്സുകളുടെ അതേ സിലബസു തന്നെയായിരിക്കും വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കും. ഓണ്‍ലൈനായി ആണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈനായി ഫീസടയ്ക്കാനുളള സൗകര്യവും ഉണ്ടായിരിക്കും. അപേക്ഷ നൽകാനുളള അവസാന തീയതി ഓഗസ്റ്റ് 31. ഓണ്‍ലൈൻ അപേക്ഷയുടെ ശരിപ്പകർപ്പും മറ്റ് അനുബന്ധ രേഖകളും അഞ്ച് ദിവസത്തിനകം എസ്ഡിഇയുടെ ഓഫീസിൽ എത്തിക്കണം. യുജിസി നിർദേശ പ്രകാരം ഈ തീയതിയ്ക്ക് ശേഷം പ്രവേശനം സാധ്യമാകുന്നതല്ല. പ്രവേശന യോഗ്യതാ മാനദണ്ഡങ്ങൾ വ്യക്തമായി പരിശോധിച്ചതിനും ശേഷം മാത്രം ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് ww w.ideku.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കേരള സർവകലാശാല: ഒന്നാം വർഷ ബിരുദ പ്രവേശനം
12:35 AM May 22, 2019 | Deepika.com