വിദ്യാഭ്യാസ ഘടനാമാറ്റം ചർച്ച ചെയ്യണം: കെപിഎസ്ടിഎ
12:23 AM May 22, 2019 | Deepika.com
തൃശൂർ: കേരളത്തിൽ അറുപതു വർഷമായി നിലനിൽക്കുന്ന വിദ്യാഭ്യാസ ഘടന സമൂലമായി പൊളിച്ചെഴുതാനുള്ള നിർദേശം സമഗ്രമായ ചർച്ചയ്ക്കും ചിന്തകൾക്കും വിധേയമാക്കണമെന്നു കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത്കുമാറും ജനറൽ സെക്രട്ടറി എം. സലാഹുദ്ദീനും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഓഫീസുകളെ ത്രിതല പഞ്ചായത്തുകളുമായി കൂട്ടിച്ചേർക്കാനുള്ള നീക്കം ആപൽക്കരമായതിനാൽ ശിപാർശ തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു.