പരിയാരം: പിലാത്തറയിൽ കഴിഞ്ഞ 17 ന് യുഡിഎഫ് കാസർഗോഡ് ലോക്സഭാ മണ്ഡലം സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ.
ചെറുതാഴം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരായ കുളപ്പുറം ടി.വി. അനീഷ് (25), ഏഴിലോട് പി. അശോകൻ (52), പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ജീവനക്കാരൻ മണ്ടൂർ കല്ലത്ത് ജയേഷ് (35) എന്നിവരെയാണ് പരിയാരം എസ്എച്ച്ഒ പി. അനിൽകുമാർ അറസ്റ്റ് ചെയ്തത്. റീപോളിംഗിന് മുന്നോടിയായി നടന്ന പരസ്യപ്രചാരണത്തിനിടെ പിലാത്തറയിൽ വച്ചായിരുന്നു രാജ്മോഹൻ ഉണ്ണിത്താനു നേരേ കൈയേറ്റമുണ്ടായത്.
അക്രമികളെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാരോപിച്ച് യുഡിഎഫ് പോലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെയുള്ള പ്രക്ഷോഭപരിപാടികൾ പ്രഖ്യാപിച്ചതിനിടെയാണ് ഇപ്പോഴത്തെ അറസ്റ്റ്.
രാജ്മോഹൻ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത സിപിഎമ്മുകാർ അറസ്റ്റിൽ
12:23 AM May 22, 2019 | Deepika.com