അടിമാലി: അടിമാലി കുമളി ദേശീയ പാതയിൽ മില്ലും പടിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.ശല്യാംപാറ സ്വദേശി പടിപ്പുരക്കൽ വീട്ടിൽ ജോമോൻ (26) ആണ് മരിച്ചത്.അടിമാലിയിൽ അപ്ഹോൾസറി ജോലി കഴിഞ്ഞ് ശല്യാംപാറയിലെ വീട്ടിലേക്ക് മടങ്ങവേ ജോമോൻ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ മിനി ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ജോമോൻ കല്ലാറു കുട്ടിയിൽ നിന്നും അടിമാലിക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിൽ അകപ്പെട്ടു.ജോമോൻ സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിനി ലോറി ജോമോനെ ഇടിച്ചിട്ടതെന്നാണ് സൂചന. പരേതനായ ജേക്കബ്-മോളി ദന്പതികളുടെ മകനാണ് മരിച്ച ജോമോൻ. കൊച്ചുറാണി, അഞ്ചലി എന്നിവർ സഹോദരങ്ങളാണ്.
ഏതാനും ദിവസങ്ങൾക്ക് മുന്പും അടിമാലി കുമളി ദേശിയ പാതയിൽ 200 ഏക്കറിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചിരുന്നു.
വാഹനാപകടത്തിൽ യുവാവ് മരിച്ചു
12:23 AM May 22, 2019 | Deepika.com