ട്രാക്ക് നവീകരണം; ജൂണ്‍ 18 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം
12:50 AM May 21, 2019 | Deepika.com
കൊച്ചി: എറണാകുളം - അങ്കമാലി, തൃശൂർ-വടക്കാഞ്ചേരി റെയിൽവേ പാതയിൽ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ 23 മുതൽ ജൂണ്‍ 18 വരെ ഈ ഭാഗത്ത് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഈ ദിവസങ്ങളിൽ കോയന്പത്തൂർ തൃശൂർ പാസഞ്ചർ (56605) ഷൊർണൂരിനും തൃശൂരിനും ഇടയിലും തൃശൂർ കണ്ണൂർ പാസഞ്ചർ (56603) തൃശൂരിനും ഷൊർണൂരിനുമിടയിലും സർവീസ് നടത്തില്ല. കൊച്ചുവേളി ലോക്മാന്യതിലക് പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22114), തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22655), തിരുവനന്തപുരം സെൻട്രൽ ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22653), എറണാകുളം പൂനെ എക്സ്പ്രസ് (22149) എന്നീ ട്രെയിനുകൾ സർവീസ് ദിവസങ്ങളിൽ തൃശൂരിനും പൂങ്കുന്നത്തിനുമിടയിൽ 40 മിനിറ്റോളം പിടിച്ചിടും.