സാൻജോ നഗർ പള്ളിയിൽ പോലീസ് പരിശോധനയ്ക്കെത്തി
12:50 AM May 21, 2019 | Deepika.com
കൊരട്ടി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് മുരിങ്ങൂർ സാൻജോനഗർ ദേവാലയത്തിലെ പള്ളിമേടയിൽ വികാരി ഫാ. ആന്റണി(ടോണി) കല്ലൂക്കാരന്റെ മുറികളിൽ പോലീസ് പരിശോധന നടത്തി. അദ്ദേഹം ഉപയോഗിച്ചിരുന്ന കംപ്യൂട്ടറും മറ്റു രേഖകളും പരിശോധിക്കാൻ കോടതിയിൽനിന്നുള്ള സെർച്ച് വാറന്റുമായാണ് പോലീസ് എത്തിയത്. ആലുവ ഡിവൈഎസ്പി എ.കെ. വിദ്യാധരൻ, ചാലക്കുടി സിഐ ജെ. മാത്യു, കൊരട്ടി എസ്ഐ ബി. ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.