ചേരാനല്ലൂർ: സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്തിന്റെ മദർ ജനറാളായി സിസ്റ്റർ ലിൻസി പൂണോളി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജർമനിയിൽ നടന്ന ജനറൽ സിനാക്സിസിലാണ് കഴിഞ്ഞ ആറു വർഷത്തെ സേവനത്തിനുശേഷം സിസ്റ്റർ വീണ്ടും മദർ ജനറാളായി തെരഞ്ഞെടുക്കപ്പെട്ടത്. അസിസ്റ്റന്റ് ജനറാളായി സിസ്റ്റർ ബിയാട്രിസ് മൂഴയിലിനെയും കൗണ്‍സിൽ അംഗങ്ങളായി സിസ്റ്റർ ലംബോർട്ട, സിസ്റ്റർ മിഖായേല, സിസ്റ്റർ അർപ്പിത എന്നിവരെയും തെരഞ്ഞെടുത്തു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ മങ്കുഴി തിരുക്കുടുംബ ഇടവകാംഗമായ സിസ്റ്റർ ലിൻസി പൂണോളി പരേതരായ റാഫേൽ-ത്രേസ്യ ദന്പതികളുടെ മകളാണ്. സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ജർമനിയിലും കുടുംബപ്രേഷിതത്വം, വിദ്യാഭ്യാസം, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ ശുശ്രൂഷകളായി നടത്തിവരുന്നു.
സിസ്റ്റർ ലിൻസി പൂണോളി മദർ ജനറാൾ
12:50 AM May 21, 2019 | Deepika.com