തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് ഇന്നു പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റിനു ശേഷം അപേക്ഷകർക്ക് എന്തെങ്കിലും തിരുത്തലുകൾ വരുത്താനുണ്ടെങ്കിൽ നാളെ വൈകുന്നേരം നാലിനു മുന്‍പ് ആദ്യം അപേക്ഷ സമർപ്പിച്ച സ്കൂളുകളിൽതന്നെ തിരുത്തലിനുള്ള അപേക്ഷ സമർപ്പിക്കണം.
ട്രയൽ അലോട്ട്മെന്റ് ഇന്നു രാവിലെ 10ന് www.hscap.kera la.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റ് ആദ്യ അലോട്ട്മെന്റിലെ വിദ്യാർഥികളുടെ പ്രവേശന സാധ്യത സൂചിപ്പിക്കുന്നതായിരിക്കും. പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് ഈ മാസം 24നു പ്രസിദ്ധീകരിക്കും.
ഈ മാസം 31നു മുഖ്യ അലോട്ട്മെന്റ് അവസാനിക്കും. ജൂണ്‍ മൂന്നിനു പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിക്കും.
പ്ലസ് വണ്‍ ട്രയൽ അലോട്ട്മെന്റ് ഇന്ന്
01:53 AM May 20, 2019 | Deepika.com