കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ സി.ഒ.ടി.നസീറിനെ(39) കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു.
വാടകക്കൊലയാളികളുടെ കൈയില്‍ ആയുധം നല്‍കിയത് ആരാണെങ്കിലും അവരെ പിടികൂടണം. നസീറിനു നേരെയുള്ള അക്രമം പി. ജയരാജന്റെ അറിവോടെയാണെന്ന കെ.മുരളീധരന്റെ പരാമര്‍ശം പ്രാഥമിക വിവരങ്ങളുടെഅടിസ്ഥാനത്തിലാണ്.
നസീര്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
നസീറിനെ കൊലപ്പെടുത്താന്‍ ശ്രമം: നിഷ്പക്ഷ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി
11:59 PM May 19, 2019 | Deepika.com