ചൂർണിക്കര കേസ്: പ്രതിയെ കോൺഗ്രസിൽ നിന്നു പുറത്താക്കി
01:06 AM May 19, 2019 | Deepika.com
ആലുവ: ചൂർണിക്കരയിൽ കരഭൂമിയാക്കാൻ വ്യാജരേഖ നിർമിച്ച കേസിലെ മുഖ്യപ്രതി ശ്രീമൂലനഗരം അപ്പേലി അബൂബക്കർ എന്ന അബുവിനെ കോൺഗ്രസിൽനിന്നു പുറത്താക്കി. കോൺഗ്രസ് പ്രാദേശിക പ്രവർത്തകനായ അബുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് അറിയിച്ചു. വ്യാജരേഖാ കേസ് ഉയർന്നുവന്നപ്പോൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവാദഭൂമിയിലേക്കു മാർച്ച് നടത്തിയിരുന്നു.