തിരുവനന്തപുരം: കള്ളവോട്ടിനായി വസ്ത്രത്തെ ദുരുപയോഗം ചെയ്യാൻ പറ്റില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോളിംഗ് ബൂത്തിലെത്തുന്നവർ പർദ ധരിക്കുന്നതിൽ തെറ്റില്ല, എന്നാൽ പോളിംഗ് ഏജന്റ് ആവശ്യപ്പെട്ടാൽ മുഖം കാണിക്കാൻ തയാറാകണം. ആരാണെന്ന് തിരിച്ചറിയാൻ അവകാശമുണ്ട്. അതുകൊണ്ടു പർദ ധരിച്ചു വരുന്നവർ ആരെന്ന് പോളിംഗ് ഉദ്യോഗസ്ഥന് തിരിച്ചറിയാനാകണം.
വേണ്ടത്ര ജാഗ്രത ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റീ പോളിംഗ് പ്രഖ്യാപിക്കുന്നത്. കൂടുതൽ ബൂത്തുകളിൽ റീപോളിംഗ് ആവശ്യമെങ്കിൽ ആദ്യം പ്രഖ്യാപിക്കാമായിരുന്നില്ലേ?. ആരുടേയോ സമ്മർദത്തിന് വഴങ്ങിയാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന തോന്നലുണ്ടാകുന്നുവെന്നും കോടിയേരി ആരോപിച്ചു.
കള്ളവോട്ട്: വസ്ത്രത്തെ ദുരുപയോഗം ചെയ്യാൻ പറ്റില്ലെന്നു കോടിയേരി
01:05 AM May 19, 2019 | Deepika.com