കു​സാ​റ്റ്: ബി​ടെ​ക് അ​വ​സാ​നവ​ര്‍​ഷ​ ഫ​ലം പ്ര​ഖ്യാ​പി​ച്ചു

12:26 AM May 19, 2019 | Deepika.com
ആ​​​ലു​​​വ: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യു​​​ടെ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്, കൊ​​​ച്ചി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് കു​​​ട്ട​​​നാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ബി​​​ടെ​​ക് കോ​​​ഴ്‌​​​സി​​​ന്‍റെ അ​​​വ​​​സാ​​​ന​​വ​​​ര്‍​ഷ​ പ​​​രീ​​​ക്ഷാ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഏ​​​പ്രി​​​ല്‍-​​​മേ​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​യി​​​ല്‍ ഏ​​​ഴു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 810 വി​​​ദ്യാ​​​ര്‍​ഥി​​ക​​ളാ​​ണ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​യ​​ത്. ഇ​​വ​​രി​​ൽ 473 പേ​​​ര്‍ വി​​​ജ​​​യി​​​ച്ചു. വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 58.39 ആ​​ണ്.

ഓ​​രോ വി​​ഭാ​​ഗ​​ത്തി​​ലും ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യ​​വ​​രു​​ടെ പേ​​രും മാ​​ർ​​ക്കും ചു​​വ​​ടെ;
കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്: സാ​​​റാ ര​​​ഞ്ജി​​​ത്ത്, 5227. ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി‌: റ​​​മീ​​​സ കൂ​​​രി​​​ക്കാ​​​ട്ടി​​​ല്‍, 5020. ഇ​​​ല​​​ക്ട്രി​​​ക്ക​​​ല്‍ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്: സ​​​ച്ചി​​​ന​​​ന്‍ ഷാ​​​ഹി, 5129. ഇ​​​ല​​​ക്ട്രോ​​​ണി​​​ക്‌​​​സ് ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ന്‍ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്: അ​​​ഭി​​​ഷേ​​​ക് കു​​​ശ്വാ​​​ഹ, 5042. സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് ഫ​​​യ​​​ര്‍ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്: അ​​​ലോ​​​ക് ര​​​ഞ്ജ​​​ന്‍, 5072. മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്: എ​​​സ്. മോ​​​സ​​​സ് ഗ്ലാ​​​ഡ്‌​​​സ​​​ണ്‍, 5279. സി​​​വി​​​ല്‍ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ്: അ​​​ഞ്ജ​​​ലി, 5184.

സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് കീ​​​ഴി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കോ​​​ള​​​ജു​​​ക​​​ള്‍ സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലേ​​ക്ക് മാ​​​റി​​​യ​​​തി​​​നു ശേ​​​ഷം ന​​​ട​​​ത്തി​​​യ ആ​​​ദ്യ​​​ത്തെ പ​​​രീ​​​ക്ഷ​​​യാ​​​ണി​​​ത്. മു​​​ന്‍ വ​​​ര്‍​ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ഒ​​​രു മാ​​​സം മു​​​ന്‍​പേ ന​​​ട​​​ത്താ​​​ന്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​യ്ക്ക് സാ​​​ധി​​​ച്ചു. പ​​​രീ​​​ക്ഷാ​​​ഫ​​​ലം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.cus at.ac.in ല്‍ ​​​ല​​​ഭ്യ​​​മാ​​​ണ്. പു​​​ന​​​ര്‍​മൂ​​​ല്യ നി​​​ര്‍​ണ​​​യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഈ ​​മാ​​സം 28 മു​​​ത​​​ല്‍ ജൂ​​​ണ്‍ മൂ​​​ന്നു വ​​​രെ അ​​​ത​​​ത് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്കാം.

ഡി​​​ജി​​​റ്റ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. നാ​​​ഷ​​​ണ​​​ല്‍ അ​​​ക്ക​​ഡെ​​മി​​​ക് ഡി​​​പ്പോ​​​സി​​​റ്റ​​​റി​​​യി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്താ​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് നേ​​​രി​​​ട്ട് സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാ​​​നാ​​​കും. സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം വ​​​രു​​​തോ​​​ടെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം ഉ​​​യ​​​രു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.