തൃശൂർ: അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ ടി. വി. അച്യുതവാര്യരുടെ സ്മരണാർത്ഥം തൃശൂർ പ്രസ് ക്ലബ് നൽകിവരുന്ന മാധ്യമ അവാർഡിനുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 22 വരെയാക്കി. ഇത്തവണ പത്ര/ചാനൽ ഫോട്ടോഗ്രാഫർ /കാമറാമാൻ എന്നിവരെയാണ് അവാർഡിന് പരിഗണിക്കുന്നത്.
2018 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ പ്രസിദ്ധീകരിച്ച പരിസ്ഥിതിസംബന്ധമായ വാർത്താ ചിത്രങ്ങളും, വാർത്താദൃശ്യങ്ങളുമാണ് പരിഗണിക്കുന്നത്. 10,001 രൂപയും ഫലകവുമാണ് അവാർഡ്.ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം സെക്രട്ടറി, പ്രസ്ക്ലബ് തൃശൂർ-01, എന്ന വിലാസത്തിൽ ലഭിക്കണം. ഫോണ്: 0487 2335576.
ചിത്ര, ദൃശ്യ പുരസ്കാരം: തീയതി നീട്ടി
12:26 AM May 19, 2019 | Deepika.com