ഏകീകൃത തിരിച്ചറിയൽ കാർഡ്: നഴ്സുമാർ വിവരം നൽകണം
12:26 AM May 19, 2019 | Deepika.com
തിരുവനന്തപുരം: ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ സംസ്ഥാനത്തെ നഴ്സുമാർക്കായി വിതരണം ചെയ്യുന്ന ഏകീകൃത തിരിച്ചറിയൽ (എൻയുഐഡി) കാർഡിനായി വിവരം നൽകണം. വിശദവിവരങ്ങൾക്കായി www.nursingcouncil.kerala.gov.in സന്ദർശിച്ച് അതിൽ നൽകിയിട്ടുള്ള ഏതെങ്കിലും കേന്ദ്രത്തിൽ നേരിട്ട് വിവരങ്ങൾ നൽകണം. ഇതിനായി മറ്റൊരു അവസരം ലഭിക്കില്ലെന്ന് രജിസ്ട്രാർ അറിയിച്ചു.