കൊച്ചി: മലമ്പുഴ ഡാമിനു സമീപം അനധികൃത റിസോര്‍ട്ടു നിര്‍മാണത്തിന് അനുമതി നല്‍കിയതിനെതിരേ പാലക്കാടന്‍ കര്‍ഷക മുന്നേറ്റമെന്ന സംഘടന നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.
ഡാമിനു 35 മീറ്റര്‍ അകലെയാണ് നിര്‍മാണം നടക്കുന്നത്. ചട്ടമനുസരിച്ചു ഡാമിനു സമീപം 1000 മീറ്ററിനുള്ളില്‍ നിര്‍മാണ പ്രവൃത്തികള്‍ പാടില്ലെന്നാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡാമിനു സമീപം ആദ്യം നിര്‍മാണാനുമതി നല്‍കിയിരുന്നില്ല. പിന്നീട് മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇറിഗേഷന്‍ വകുപ്പും സ്വകാര്യ റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയതോടെയാണ് മലമ്പുഴ പഞ്ചായത്ത് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
മലമ്പുഴ ഡാമിനു സമീപം റിസോര്‍ട്ട്: ഹൈക്കോടതി വിശദീകരണം തേടി
01:50 AM May 18, 2019 | Deepika.com