കൊച്ചി: എറണാകുളം വൈഎംസിഎയുടെയും സംസ്ഥാനത്തെ വിവിധ വൈഎംസിഎകളുടെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന പ്രവർത്തക സംഗമവും ഭാരവാഹികൾക്കു സ്വീകരണവും സംഘടിപ്പിക്കുന്നു.
എറണാകുളം വൈഎംസിഎയിൽ നാളെ രാവിലെ 12ന് ആരംഭിക്കുന്ന പ്രവർത്തക സംഗമത്തിൽ സമകാലീന സംഭവങ്ങളിൽ വൈഎംസിഎയുടെ ദൗത്യവും ദർശനവും എന്ന വിഷയത്തിൽ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് മുൻ പ്രിൻസിപ്പൽ വൽസൻ തംന്പു മുഖ്യപ്രഭാഷണം നടത്തും.
ഇന്ത്യൻ വൈഎംസിഎ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തിൽ ഉച്ചകഴിഞ്ഞ് 2.30ന് മുംബൈ വൈഎംസിഎ ജനറൽ സെക്രട്ടറി പോൾ ജോർജ് സംസാരിക്കും. തുടർന്ന് വിവിധ വിഷയങ്ങളെ സംബന്ധിച്ച് പൊതു ചർച്ച. വൈകുന്നേരം നാലിന് ചേരുന്ന സ്വീകരണ സമ്മേളനം മാർത്തോമ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
യാക്കോബായ സഭ കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രിഗോറിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
വൈഎംസിഎ സംസ്ഥാന പ്രവർത്തകസംഗമം കൊച്ചിയിൽ
01:50 AM May 18, 2019 | Deepika.com