കൊച്ചി: ജൈവവൈവിധ്യ മേഖലയായ പറവൂര്‍ ശാന്തിവനത്തില്‍ വൈദ്യുതി ടവര്‍ സ്ഥാപിച്ചു 110 കെവി ലൈന്‍ വലിക്കുന്നതിനെതിരേ നല്കിയ ഹര്‍ജി ഭൂവുടമയായ മീന പിന്‍വലിച്ചു. വ്യാഴാഴ്ചയാണു ഹര്‍ജി പിന്‍വലിക്കാന്‍ അഭിഭാഷകന് മുഖേന മീന അപേക്ഷ നല്‍കിയത്.
ഇന്നലെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇതനുവദിച്ചു. സ്ഥാപിത താല്പര്യങ്ങള്ക്കുവേണ്ടി വൈദ്യുതി ബോര്‍ഡ് ലൈനിന്റെ അലൈന്മെന്റ് മാറ്റിയതാണെന്നും കുറഞ്ഞ ഭൂനഷ്ടമുണ്ടാകുന്ന തരത്തില്‍ അലൈന്മെന്റ് പരിഷ്കരിക്കാന്‍ നിര്ദേശിക്കണമെന്നുമാണു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നും നടപടി ഹൈക്കോടതി ശരിവച്ചതാണെന്നും വ്യക്തമാക്കി കെഎസ്ഇബി അധികൃതര്‍ മറുപടി സത്യവാങ്മൂലം നല്‍കിയിരുന്നു.
ശാന്തിവനം: ഭൂവുടമ ഹര്‍ജി പിന്‍വലിച്ചു
01:50 AM May 18, 2019 | Deepika.com