എയ്ഡഡ് അധ്യാപകരുടെ റഗുലർ ഫുൾടൈം സർവീസ് മാത്രമേ പരിഗണിക്കൂവെന്നു വീണ്ടും ഉത്തരവ്
01:50 AM May 18, 2019 | Deepika.com
തിരുവനന്തപുരം: എയ്ഡഡ് കോളജുകളിലും സ്കൂളുകളിലും പഠിപ്പിക്കുന്ന അധ്യാപകരുടെ റെഗുലർ ഫുൾടൈം സർവീസ് മാത്രമേ പെൻഷനു പരിഗണിക്കൂ എന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. കെഎസ്ആർ പാർട്ട് മൂന്നിലെ 14ഇ റൂളിലുള്ള എട്ടാം നന്പർ തീരുമാനം നീക്കിയെന്ന് ഉത്തരവിൽ പറയുന്നു.