കണ്ണൂർ: കാസർഗോഡ് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താനെ പിലാത്തറയിൽ വച്ച് കൈയേറ്റം ചെയ്യുകയും ഏഷ്യാനെറ്റ് വാർത്താസംഘത്തെ ആക്രമിച്ചു മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ തട്ടിയെടുക്കുകയും ചെയ്ത സിപിഎം നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയും പറഞ്ഞു.
പാമ്പുരുത്തിയിലും സമാധാനാന്തരീക്ഷത്തിന് ഭംഗമുണ്ടാക്കി റീ പോളിംഗ് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങൾ സിപിഎം നടത്തിവരുന്നുണ്ട്. ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും പോലീസ് ഉദ്യോഗസ്ഥരും തികഞ്ഞ ജാഗ്രത പുലർത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
സിപിഎം നടപടി അപലപനീയം:മുസ്ലിം ലീഗ്
12:29 AM May 18, 2019 | Deepika.com