കൊണ്ടോട്ടി: ദുബായിൽനിന്നു കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രണ്ടു യാത്രക്കാരിൽ നിന്നു 45 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഇന്നലെ രാവിലെ സ്പൈസ് ജെറ്റ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മംഗളൂരു ബഡ്കൽ സ്വദേശി മുഹമ്മദ് ഇംറ (28), മംഗളൂരു സ്വദേശി നിസാർ അഹമ്മദ് (30) എന്നിവരിൽനിന്നാണ് സ്വർണം പിടികൂടിയത്.
ഇരുവരും സ്വർണം ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. സംശയം തോന്നിയ അധികൃതർ ചോദ്യം ചെയ്തപ്പോഴാണ് ഇവരിൽ നിന്ന് 1400 ഗ്രാം സ്വർണം പിടികൂടാൻ കഴിഞ്ഞത്.
ഗുളിക രൂപത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചു
12:29 AM May 18, 2019 | Deepika.com