കോട്ടയം: എംജി സർവകലാശാലയിലെ 2018-19 വർഷത്തെ എൻഎസ്എസ് അവാർഡ് പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കോളജിനും പ്രോഗ്രാം ഓഫീസർക്കും എൻഎസ്എസ് ഫ്രണ്ട്ലി പ്രിൻസിപ്പലിനുമുള്ള മോസസ് ട്രോഫിയും അവാർഡുകളും തേവര എസ്എച്ച് കോളജിനാണ്. തേവര എസ്എച്ച് കോളജിലെ പ്രോഗ്രാം ഓഫീസർ ഡോ. രമ്യ രാമചന്ദ്രനാണ് ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസർ. റവ. ഡോ.പ്രശാന്ത് പേഴക്കപ്പള്ളിയാണ് മികച്ച എൻഎസ്എസ് ഫ്രണ്ട്ലി പ്രിൻസിപ്പൽ.
എസ്ബി കോളജ് ചങ്ങനാശേരി, സെന്റ് മേരീസ് കോളജ് മണർകാട്, ബസേലിയസ് കോളജ് കോട്ടയം, മാർ അത്തനേഷ്യസ് കോളജ് കോതമംഗലം, എസ്എ എസ്എൻഡിപി യോഗം കോളജ് കോന്നി, എംഇഎസ് കോളജ് നെടുങ്കണ്ടം, മാർ സ്ലീവാ കോളജ് മുരിക്കാശേരി എന്നീ കോളജുകൾ മികച്ച കോളജിനുള്ള അവാർഡ് കരസ്ഥമാക്കി. ഡോ. അജിത് ജയിംസ് ജോസ് (എസ്ബി കോളജ് ചങ്ങനാശേരി), ടോണി ഫ്രാൻസിസ് (സെന്റ് മേരീസ് കോളജ് മണർകാട്), തോമസ് കുരുവിള (ബസേലിയസ് കോളജ് കോട്ടയം), പ്രഫ. ആൻ ജോർജ് (മാർ അത്തനേഷ്യസ് കോളജ് കോതമംഗലം), ഡോ. പ്രിയ സേനൻ (എസ്എ എസ്എൻഡിപി യോഗം കോളജ് കോന്നി), കെ.എ. റമീണ (എംഇഎസ് കോളജ് നെടുങ്കണ്ടം), ദീപക് ജോസഫ് (മാർ സ്ലീവാ കോളജ് മുരിക്കാശേരി) എന്നിവർക്കാണ് മികച്ച പ്രോഗ്രാം ഓഫീസർമാർക്കുള്ള അവാർഡ്. സർവകലാശാലയിലെ മികച്ച പുരുഷ വോളണ്ടിയർമാരായി ഗോകുൽ സി. ദിലീപ് (സെന്റ് മേരീസ് മണർകാട്), അരുണ്‍ ടോമി (ന്യൂമാൻ കോളജ് തൊടുപുഴ), പി.പി. നിധീഷ് (ബസേലിയസ് കോളജ് കോട്ടയം), ജിബിൻ ബാബു (എസ്ബി കോളജ് ചങ്ങനാശേരി) എന്നിവരെ തെരഞ്ഞെടുത്തു. മികച്ച വനിതാ വോളണ്ടിയർമാരായി റിയ മോൾ (എസ്ബി കോളജ് ചങ്ങനാശേരി), ഹരിത തോമസ് (സിഎംഎസ് കോളജ്, കോട്ടയം), കെ.യു. കീർത്തന (എസ്എച്ച് കോളജ് തേവര), കെ.ബി. ലക്ഷ്മി (ബസേലിയസ് കോളജ് കോട്ടയം) എന്നിവരെ തെരഞ്ഞെടുത്തു.
പ്രശംസപത്രത്തിന് അർഹരായ കോളജുകളും പ്രോഗ്രാം ഓഫീസർമാരും: സെന്റ് ആൽബർട്സ് എറണാകുളം - ഡോ. മധുസൂദനൻ, ശാന്തിഗിരി കോളജ് വഴിത്തല - ജയിംസ് മാത്യു, എംഇഎസ് കോളജ് മാറന്പള്ളി - ഡോ. പി.എം. ജാസ്മിൻ, നിർമല കോളജ് മൂവാറ്റുപുഴ - ഡോ. നിബു തോംസണ്‍, ബിഎഎം കോളജ് തുരുത്തിക്കാട് - എൻസ് മാത്യൂസ്, അൽ-അമീൻ കോളജ് എടത്തല - അബ്ദുൾസലാം, എസ്എൻഎം മാല്യങ്കര - സി.പി. സുനിൽകുമാർ, ബി.കെ. കോളജ് അമലഗിരി - ദിയ ഫിലിപ്പ്. പ്രശംസാപത്രത്തിന് അർഹരായ വോളണ്ടിയർമാർ: കെ.ബി. ജോസഫ്, നിഖിൽ പി. ജോർജ്, അലൻ ഫ്രാൻസിസ്, അമൽ ശ്രീനിവാസൻ, സോണറ്റ് കെ. സൈമണ്‍, പി.യു. അമൃത, അമിഷ ജോയ്, കെ.ആർ. പ്രിയ, എം.ആർ. അഭിരാമി, കെ.എ. അഖിലദേവി, ലാമിയ സയ്യിദ, ടി.ഇ. അസ്ബ ബീവി, അന്ന സി. സെബി, ഡെല്ല ടോയൻ.
വൈസ് ചാൻസലർ അധ്യക്ഷനായ അവാർഡ് നിർണയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് എൻഎസ്എസ് പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രഫ. എം.ജെ.മാത്യു അറിയിച്ചു.
എംജി: എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചു
12:29 AM May 18, 2019 | Deepika.com