നാല് ബൂത്തുകളിൽ ( കാസർഗോഡ് 3, കണ്ണൂർ 1) ഞായറാഴ്ച റീപോ​ളിം​ഗ്

02:45 AM May 17, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം:സം​​സ്ഥാ​​ന​​ത്തു ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ക​​ള്ള​​വോ​​ട്ട് ന​​ട​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യ നാ​​ലു ബൂ​​ത്തു​​ക​​ളി​​ൽ ഞാ​​യ​​റാ​​ഴ്ച റീ ​​പോ​​ളിം​​ഗ് ന​​ട​​ത്താ​​ൻ കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ നി​​ർ​​ദേ​​ശം.

കാ​​സ​​ർ​​ഗോഡ് ലോക്സഭാ മണ്ഡലത്തിൽ ക​​ല്യാ​​ശേ​​രി​​യി​​ലെ ബൂ​​ത്ത് ന​​ന്പ​​ർ 19 പി​​ലാ​​ത്ത​​റ, ബൂ​​ത്ത് ന​​ന്പ​​ർ 69 പു​​തി​​യ​​ങ്ങാ​​ടി ജു​​മാ​​ അ​​ത്ത് എ​​ച്ച്എ​​സ് നോ​​ർ​​ത്ത് ബ്ലോ​​ക്ക്, ബൂ​​ത്ത് ന​​ന്പ​​ർ 70 ജു​​മാ​​അ​​ത്ത് എ​​ച്ച്എ​​സ് സൗ​​ത്ത് ബ്ലോ​​ക്ക്, ക​​ണ്ണൂ​​ർ മണ്ഡല ത്തി ലെ ത​​ളി​​പ്പ​​റ​​ന്പ് ബൂ​​ത്ത് ന​​ന്പ​​ർ 166 പാ​​ന്പു​​രു​​ത്തി മാ​​പ്പി​​ള എ​​യു​​പി​​എ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു റീ ​പോ​​ളിം​​ഗ്. രാ​​വി​​ലെ ഏ​​ഴു​​മ​​ണി മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു വ​​രെ​​യാ​​ണു വോ​​ട്ടെ​​ടു​​പ്പ്.

ഇ​​താ​​ദ്യ​​മാ​​യാ​​ണു ക​​ള്ള​​വോ​​ട്ട് ന​​ട​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി​​യ​​തി​​ന്‍റെ പേ​​രി​​ൽ സംസ്ഥാന ത്തു റീ​​പോ​​ളിം​​ഗ് ന​​ട​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ മാ​​സം 23-നാ​​യി​​രു​​ന്നു സം​​സ്ഥാ​​ന​​ത്തു വോ​​ട്ടെ​​ടു​​പ്പു ന​​ട​​ന്ന​​ത്. റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ർ​​മാ​​രു​​ടെ​​യും ചീ​​ഫ് ഇ​​ല​​ക്ട​​റ​​ൽ ഓ​​ഫീ​​സ​​ർ, ജ​​ന​​റ​​ൽ ഒ​​ബ്സ​​ർ​​വ​​ർ എ​​ന്നി​​വ​​രു​​ടെയും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ടെ​​ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കാ​​സ​​ർ​​ഗോ​​ട്ടെ മൂ​​ന്നു ബൂ​​ത്തു​​ക​​ളി​​ലും ക​​ണ്ണൂ​​രി​​ലെ ഒ​​രു ബൂ​​ത്തി​​ലും ക​​ള്ള​​വോ​​ട്ട് ന​​ട​​ന്ന​​താ​​യി അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ​​അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഈ ​​നാ​​ലു ബൂ​​ത്തു​​ക​​ളി​​ലും റീപോ​​ളിം​​ഗ് ന​​ട​​ത്താ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്.
ജ​​ന​​പ്രാ​​തി​​നി​​ധ്യ നി​​യ​​മം 1951 ലെ ​​സെ​​ക്‌ഷൻ 58 ഉ​​പ​​യോ​​ഗി​​ച്ചാ​​ണു ക​​മ്മീ​​ഷ​​ന്‍റെ ന​​ട​​പ​​ടി. ഇ​​ത​​നു​​സ​​രി​​ച്ചു തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് ആ​​വ​​ശ്യ​​മാ​​യ ഒ​​രു​​ക്ക​​ങ്ങ​​ൾ ന​​ട​​ത്താ​​നും വി​​വ​​രം രാ​ഷ്‌​ട്രീ​യ ക​​ക്ഷി​​ക​​ളെ അ​​റി​​യി​​ക്കാ​​നും ക​​മ്മീ​​ഷ​​ൻ റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കു നി​​ർ​​ദേ​​ശം ന​​ൽ​​കി. ജ​​ന​​റ​​ൽ ഒ​​ബ്സ​​ർ​​വ​​ർ​​മാ​​രെ​​യും വി​​വ​​രം ധ​​രി​​പ്പി​​ക്കും.

ക​​ല്യാ​​ശേ​​രി പി​​ലാ​​ത്ത​​റ എ.​​യു.​​പി സ്കൂ​​ളി​​ലെ 19-ാം ന​​ന്പ​​ർ ബൂ​​ത്തി​​ൽ പ​​ത്മി​​നി, എ​​ൻ.​​പി.​ സ​​ലീ​​ന, കെ.​​പി. സു​​മ​​യ്യ എ​​ന്നി​​വ​​ർ ക​​ള്ള​​വോ​​ട്ടു ചെ​​യ്തെ​​ന്നു പ്രാ​​ഥ​​മി​​കാന്വേ​​ഷ​​ണ​​ത്തി​​ൽ ത​​ന്നെ തെ​​ളി​​ഞ്ഞി​​രു​​ന്നു. തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ല്യാ​​ശേ​​രി​​യി​​ലെ 69, 70 ന​​ന്പ​​ർ ബൂ​​ത്തു​​ക​​ളി​​ൽ മു​​ഹ​​മ്മ​​ദ് ഫ​​യി​​സ്, അ​​ബ്ദു​​ൽ സ​​മ​​ദ്, കെ.​​എം. മു​​ഹ​​മ്മ​​ദ് എ​​ന്നി​​വ​​ർ ക​​ള്ള​​വോ​​ട്ട് ചെ​​യ്ത​​താ​​യി ക​​ള​​ക്ട​​റു​​ടെ പ്രാ​​ഥ​​മി​​കാ​​ന്വേ​​ഷ​​ണ​​ത്തി​​ലും ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

ഇ​​തി​​ന്‍റെ​​യ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​ർ ടി​​ക്കാ​​റാം മീ​​ണ കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​ഷ​​നു വി​​ശ​​ദ​​മാ​​യ റി​​പ്പോ​​ർ​​ട്ടു കൈ​​മാ​​റി. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​ണു വോ​​ട്ടെ​​ണ്ണ​​ലി​​ന് ഏ​​ഴു ദി​​വ​​സം മാ​​ത്രം ശേ​​ഷി​​ക്കേ നാ​​ലു ബൂ​​ത്തു​​ക​​ളി​​ൽ റീ ​​പോ​​ളിം​​ഗ് ന​​ട​​ത്താ​​ൻ കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​ഷ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യ​​ത്.

ക​​ള്ള​​വോ​​ട്ടു ന​​ട​​ന്ന ധ​​ർ​​മ​​ട​​ത്തും തൃ​​ക്ക​​രി​​പ്പൂ​​രും റീ ​​പോ​​ളിം​​ഗ് ന​​ട​​ത്തു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ തീ​​രു​​മാ​​ന​​മൊ​​ന്നും ഉ​​ണ്ടാ​​യി​​ട്ടി​​ല്ല.